Monday 17 March 2014


 കണ്ണൂർ സ്വദേശിയായ അഹമ്മദ് ഹാജിയാണ് തലൊജക്ക് ഭൂപടത്തിൽ സ്ഥാനം നേടി കൊടുത്ത ഈ ബിരിയാണി ഹട്ടിന് 1943 ൽ തുടക്കം കുറിച്ചത് . ഒരു ചെറിയ ചായക്കടയായി ആരംഭിച്ച കടയിലേക്ക് പിന്നീട് കണ്ണൂരിൽ നിന്നും ഉസ്താദ്‌ എന്ന് പേരുള്ള പടിക്കലിനെ ബിരിയാണി സ്പെഷ്യലിസ്റ്റ് ആയി കൊണ്ടുവരികയായിരുന്നു. ഉസ്താദിന്റെ കൈപുണ്യം ഏഴു ദശകങ്ങൾ കൊണ്ട് മുംബൈ വാസികളുടെ പ്രിയപ്പെട്ട ബിരിയാണി കോർണർ ആയി നാഷണൽ ഹോട്ടലൈൻ വളര്ത്തി. . ഉസ്താദ്ഹോട്ടൽ എന്ന പേരിനു പിന്നിൽ ഇങ്ങനെയുമുണ്ട് ഒരൈതിഹ്യം. ഉസ്താദിന്റെ ചേരുവകൾ തലമുറകളിലേക്ക് കൈമാറി ഇന്ന് സുബൈറിൽ എത്തി നിൽക്കുമ്പോഴും ബിരിയാണി തന്നെയാണ് ഇവിടുത്തെ മെനു പുസ്തകത്തിലെ തലക്കെട്ട്‌ ഭക്ഷണം ദൂര സ്ഥലങ്ങളിൽ നിന്ന് വരെ ഫേമസ് ബിരിയാണി തേടി ൻ ആളുകൾ ഇവിടെയെത്തും. വയറു നിറക്കാൻ വളരെ എളുപ്പമാണ് പക്ഷെ മനസ് കൂടി നിറയണമെങ്കിൽ ആത്മാർത്ഥതയും കൈപുണ്യവും തന്നെ വേണമെന്നാണ് കണ്ണൂർ സ്വദേശിയായ സുബൈർ പറയുന്നത്. അത് കഴിയുന്നത്‌ കൊണ്ടാണ് ഇതിന്നും ഭക്ഷണപ്രിയരുടെ വിരുന്നുശാലയായി തിളങ്ങി നില്ക്കുന്നത്.ആര്ജവത്തിന്റെ ഈ നൈരന്തര്യമാണ് ഉസ്താദിന്റെ വിജയ രഹസ്യം. AMCHI MUMBAI .. Special episode on Famous Biriyani at Taloja.

No comments:

Post a Comment